വെറും നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടുന്ന കാറുമായി പോര്‍ഷെ
ഇനി നമ്മുടെ നിരത്തുകള്‍ വാഴുന്നത് ഇലക്ട്രിക്ക് കാറുകള്‍ ആണ് എന്നാല്‍ വാഹനങ്ങളുടെ ചാര്‍ജിങ്ങ് കാര്യക്ഷമതയെ ചൊല്ലിയുള്ള സംശയങ്ങള്‍ക്ക് ഇന്നും പരിഹാരമായില്ല. പോര്‍ഷെ ഇലക്ട്രിക്ക് കാര്‍ എന്നാല്‍ ഇതിനെല്ലാം പരിഹാരമായി എത്തുകയാണ്. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന വാഹനമാണ് ഒരുക്കുന്നത്.
സമ്പൂര്‍ണ ഇലക്ട്രിക്ക് സെഡാനില്‍ മൈലേജ് തരുന്ന വാഹനത്തിന്തി പോര്‍ഷെ ടൈകന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ടെസ്ല കാറുകള്‍ക്ക് നല്‍കിയിരിക്കുന്ന ബാറ്ററി ചാര്‍ജാകുന്നലും വേഗത്തില്‍ ടൈകണിലെ ബാറ്ററ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ചുവട്ടില്‍ നിരപ്പായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയാണ് ടൈകാനെ നയിക്കുക 800ന ചാര്‍ജിങ് ടെകനോളജി വഴി നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്നതിനൊപ്പം ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യാം.
മുന്നിലും പിന്നിലും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ ഒന്നിച്ചുള്ള 600 എച്ചപിയോളം പവറാണ് ടൈകന് കമ്പനി നല്‍കിയിരിക്കുന്നത്. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ പിന്നിടാന്‍ ടൈകന് സാധിക്കും.
ഫോര്‍ ഡോര്‍ വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇലക്ട്രിക്ക് വാഹനങ്ങളില്‍ രാജക്കന്‍മാരായ ടെസ്ല മോഡല്‍ എസ് ആണ് ടൈകന്റെ എതിരാളി. ഗ്ലോബല്‍ ലോഞ്ചിന് ശേഷം ടൈകന്‍ ഇലക്ട്രിക്ക് ഇന്ത്യയിലെ നിരത്തുകളിലേക്ക് എത്തും.