കേരളത്തില്‍ ഇനി ഇലക്ട്രിക്ക് ബസുകള്‍; ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്
കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചു.
സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കരുത്തേകും.