ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ട; ഹൈക്കോടതി
ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് 2017ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്റെ ഉത്തരവ്.