ആരും അലിഞ്ഞ് പോകും കോഫി പുഡ്ഡിങ്
വായില്‍ വച്ചാല്‍ താനേ അലിഞ്ഞുതീരുന്ന മധുരം, തണുപ്പ്. റിച്ച്‌നസ് കോഫി ടേസ്റ്റുള്ള പുഡ്ഡിങ് രുചി പരിചയപ്പെടാം.
ചേരുവകള്‍
പാല്‍ – 500 മില്ലി ലിറ്റര്‍
ഫ്രഷ് ക്രീം – 200 മില്ലി ലിറ്റര്‍
പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് – 50 മില്ലി ലിറ്റര്‍
വിപ്പിങ് ക്രീം – 200 മില്ലി ലിറ്റര്‍
പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
കോഫി പൗഡര്‍ – ആവശ്യത്തിന്
സ്‌പോഞ്ച് കേക്ക് – ആവശ്യത്തിന്
കോക്കോ പൗഡര്‍ – ആവശ്യത്തിന്
ഇത് ഒരു ബ്‌ളെന്‍ഡര്‍ ഉപയോഗിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് ഫ്രഷ് ക്രീമും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഒരു കപ്പ് പൊടിച്ചെടുത്ത പഞ്ചസാര, അരക്കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് മാറ്റിവെക്കുക. നേരത്തേ തയാറാക്കിയ മിശ്രിതത്തില്‍ രണ്ടു കപ്പ് വിപ്പിംഗ് ക്രീം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനില്‍ രണ്ടു കപ്പ് വെള്ളം ചൂടാക്കി, അതിലേക്ക് ഒരു കപ്പ് പൊടിച്ച പഞ്ചസാരയും ഒരു ടേബിള്‍ സ്പൂണ്‍ കോഫി പൗഡറും ചേര്‍ത്ത് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുക്കുക. ഒരു ഗ്ലാസ് ബൗളില്‍ മുറിച്ചെടുത്ത സ്‌പോഞ്ച് കേക്ക് വെച്ച് കോഫി മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഇതിനു മുകളില്‍ ആദ്യം തയാറാക്കിവെച്ച മിശ്രിതത്തിന്റെ പകുതിയൊഴിച്ച് നിരത്തുക. ശേഷം ഇതേ രീതിയില്‍ ഒരു ലെയര്‍ കൂടി ഉണ്ടാക്കി. ഒരു രാത്രി മുഴുവന്‍ റെഫ്രിജറേറ്റ് ചെയ്യുക. പിറ്റേ ദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡര്‍ വിതറിയതിനു ശേഷം വിളമ്പാം.