Kerala

കുറിഞ്ഞി ഉദ്യാനം; അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനൊരുങ്ങി സര്‍ക്കാര്‍

വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക. ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.

3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ് റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം ചര്‍ച്ചചെയ്യും. കൊട്ടകമ്പൂര്‍, വട്ടവട എന്നിവിടങ്ങളിലെ 58, 62 ബ്്‌ളോക്കുകളിലാണ്പട്ടയമുണ്ടെന്ന്പറയപ്പെടുന്ന ഭൂമികൂടുതലുംഉള്ളത്. ഇത് ഒഴിവാക്കുകുകയാണെങ്കിലും ചേര്‍ന്നുകിടക്കുന്ന ജനവാസമില്ലാത്ത ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.