കുട്ടിപട്ടാളങ്ങളുടെ ഇഷ്ട കേന്ദ്രമാണ് ഈ പോലീസ് സ്റ്റേഷന്
ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെകാലമാണ് ഇന്ന് കേരളത്തില്‍ പോലീസ് എന്ന് കേട്ടാല്‍ ഭയം വരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം പകരുന്ന ഇടമാണ് പോലീസ് സ്റ്റേഷന്.
മൃഗശാലയും, കാടും, ഡാമും കാണാന്‍ പോകുന്നത് പോലെ കുട്ടികള്‍ വരുന്ന ഇടമായ് മാറിയിരിക്കുകയാണ് നഗരത്തിലെ ഒരു പോലീസ് സ്റ്റേഷന്.
ഫോര്‍ട്ട് പോലീസ് സ്റ്റേഷനാണ് മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ചാങ്ങ ഗവണ്മെന്റ് എല്‍ പി സ്കൂളിലെ കുട്ടികള്‍ ഈ വര്‍ഷത്തെ വിനോദ യാത്രയ്ക്ക് എത്തിയത് ഈ പോലീസ് സ്റ്റേഷനിലേക്കാണ്.
ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെത്തിയ കുരുന്നുകള്‍ക്ക് അവിടെ നിന്ന് ലഭിച്ചത് വിഭിന്നമായ അനുഭവമായിരുന്നു. സിനിമയിലും ടിവിയിലുമെല്ലാം കണ്ട് പരിച്ചരിച്ച ഇടമായിരുന്നില്ല കുട്ടികള്‍ക്ക് ഈ പോലീസ് സ്റ്റേഷന്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ചുമരുകള്‍ കളിക്കാന്‍ പാര്മെല്ലാം കണ്ട കുട്ടികള്‍ക്ക് പൊലീസിനോടുള്ള ഭയം മാറാന്‍ താമസമുണ്ടായില്ല.
തുടര്‍ന്ന് സന്ദര്‍ശനത്തിന് എത്തിയ കുട്ടികളോട് ഫോര്‍ട്ട് സബ് ഡിവിഷന് അസി. പൊലീസ് കമ്മീഷണര്‍ ജെ കെ ദിനില്‍ സ്റ്റേഷന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ചു.
ഹെഡ്മാസ്റ്റര് എസ് ജയകുമാര്‍, പി ടി എ പ്രസിഡന്റ് വി ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചത്.