സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ രണ്ട് വാഹനങ്ങള്‍ വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു.
24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്.
നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് വനം വകുപ്പ് വാഹനങ്ങള്‍ അനുവദിച്ചത്.
ദേവികുളം എം എല്‍ എസ് രാജേന്ദ്രന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് ലക്ഷമി കെ എഫ ഡി സി മാനേജര്‍ പത്മകുമാര്‍ തുടങ്ങിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
വാഹനങ്ങള്‍ ഒരുക്കിയെങ്കിലും മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇവയ്ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയൂ.