119 രാജ്യങ്ങളില്‍ നിന്ന് 36000 അപേക്ഷകള്‍ ‘ക്ലിന്റ്’ചിത്ര രചന മത്സരത്തിന്റെ അവസാന തീയതി നീട്ടി

കേരളാ ടൂറിസം വകുപ്പ് ലോകത്താകമാനമുള്ള കുട്ടികൾക്കായി നടത്തുന്ന ചിത്ര രചന മത്സരത്തിനാമത്സരത്തിന് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി നീട്ടി. ജനുവരി 31  നു മുൻപായി ചിത്രങ്ങൾ ലഭിച്ചാൽ മതിയാകും.  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിശയിപ്പിക്കുന്ന പിന്തുണയാണ്  വിവിധ രാജ്യങ്ങളിൽ നിന്നായി   ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ക്ലിൻറ്  മെമ്മോറിയൽ ഓൺലൈൻ ചിത്ര രചന മത്സരത്തിന് ലഭിച്ചത്.

Edmund Thomas Clint

4 മുതൽ 16  വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരം. ഓരോ കുട്ടിയ്ക്കും 5  ചിത്രങ്ങൾ വരെ സമർപ്പിക്കാം. മത്സരത്തെക്കുറിച്ച് പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ  ലോകത്തിന്റെ പല കോണിൽ നിന്നും അനുഗ്രഹീതനായ കൊച്ചു ചിത്രകാരന്മാർ തങ്ങൾ വരച്ച ചിത്രങ്ങൾ അയച്ചു തുടങ്ങി. ഇതുവരെ 119 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 36000 ൽ അധികം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ടൂറിസം വകുപ്പ് അറിയിച്ചു.  വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് അവസാന തീയതി നീട്ടിയത്.

ക്രിസ്റ്മസ്, ന്യൂ ഇയർ അവധികൾ കഴിഞ്ഞുള്ള ദിവസമായതി നാൽ  ടൂറിസം ഔദ്യോഗിക  വെബ്സൈറ്റ് സാധാരണ വേഗതയിൽ പ്രവർത്തിക്കാത്തത് മൂലമാണ് പതിനായിരക്കണക്കിനാളുകൾക്ക് ഒരേ സമയം അപേക്ഷകൾ അയക്കാൻ ബുദ്ധിമുട്ട്  നേരിട്ടത്. ടൂറിസം വകുപ്പിനെ പോലും അമ്പരിപ്പിച്ച ഈ ആൾത്തിരക്ക് കണക്കിലെടുത്താണ് അവസാന തിയതി നീട്ടിയത്.

വെറും 2522  ദിവസങ്ങൾ  മാത്രം നീണ്ടു നിന്ന തന്റെ ഹൃസ്വ ജീവിതത്തിനിടയിൽ  25000  ഓളം  അതിശയകരമായ ചിത്രങ്ങൾ വരച്ച അത്ഭുത ബാലൻ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാർത്ഥമാണ് ടൂറിസം വകുപ്പ് കുട്ടികൾക്കായുള്ള ഈ അന്താരാഷ്ട്ര ചിത്ര രചന മത്സരം സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന 15 കുട്ടികൾക്കും കുടുംബങ്ങൾക്കും ടൂറിസം വകുപ്പിന്റെ ചിലവിൽ 5 ദിവസം കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഉല്ലാസ യാത്ര നടത്താമെന്ന തുൾപ്പടെയുള്ള സമ്മാനങ്ങളും കൗതുകങ്ങളുമാണ് ഇത്രയധികം പേരെ ആകർഷിക്കുന്നത്.