ടൂറിസം രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍; ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് റെഡി
സംസ്ഥാനത്ത് അപ്രതീക്ഷതമായി ഉണ്ടായ പ്രകൃതി ദുരന്തം കാരണം സര്‍വ്വ മേഖലയും ഉണ്ടായ തകര്‍ച്ചയില്‍ നിന്നും കരകേറുന്നതിന് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിന്കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷന് വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ തയ്യാറായി. പ്രളയദുരിതം ഉള്‍പ്പെടെ പല ദുരിതങ്ങളും കാരണം മങ്ങലേറ്റ ടൂറിസം വ്യവസായത്തിന്റെ പുത്തനുണര്‍വിനൊപ്പം സംസ്ഥാനത്തെ സാധാരണ തൊഴിലാളികള്‍ക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നാളെ രാവിലെ 10.30 തിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കും.
സംസ്ഥാനത്തെ സാധാരണക്കാരെക്കൂടെ ടൂറിസം മേഖലയുടെ ഡിജിറ്റല്‍ മേഖലയില്‍ കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
1. കേരള റെസ്പോണ്സിബിള് ടൂറിസം നെറ്റ്വര്‍ക്ക്
സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളും, കര്‍ഷകരും ഉല്പാദിപ്പിക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ഇതിലൂടെ സംസ്ഥാനത്തെ ടൂറിസം രംഗത്തെ ഹോട്ടലുകള്‍ക്കു പുറമെ മറ്റുള്ളവര്‍ക്കും വാങ്ങാനാനും. ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉണ്ടാക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങള്‍ മുതല്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറി, പഴം, തുടങ്ങിയവ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍ക്കാനാകും.
നാട്ടില്‍ മൂന്ന് രൂപക്ക് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ മുതല്‍ 1 ലക്ഷം രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വരെ ടൂറിസ്റ്റുകള്‍ക്കും, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും , സാധാരണക്കാര്‍ക്കും വാങ്ങാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 22 രൂപക്ക് നാടന്‍ കരിക്കും, 65 രൂപക്ക് വാഴക്കുലയും ഉള്‍പ്പെടെയുള്ള വിഭവങ്ങല്‍ ആവശ്യക്കാര്‍ക്ക് ലഭിക്കും.
2. ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറി
ടൂറിസം കേന്ദ്രങ്ങളില്‍ പ്രാദേശീയരായ മികച്ച തൊഴിലാളികളെ ലഭിക്കുന്നില്ല എന്നതായിരുന്നു ഇത് വരെയുള്ള പ്രധാന പരാതി. എന്നാല്‍ മികച്ച രീതിയുള്ള ഇലക്ട്രീഷ്യന്, പ്ലംബര്‍, ഗാര്‍ഡനര്‍, മരപ്പണിക്കാര്‍, തെങ്ങുകയറ്റക്കാര്, ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരെ മികച്ച കൂലി നല്കി നമുക്ക് ഓണ്‍ലൈനിലൂടെ തിരഞ്ഞെടുക്കാനാകും. ഇതിനായി വെബ്സൈറ്റ് പരിശോധിച്ചാല്‍ മികച്ച സാങ്കേതിക വിദഗ്ധരുടെ രജിസ്ട്രേഷന് തന്നെ നടന്നിട്ടുണ്ട്.
3. ആര്‍ടി ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഫോറം
മികച്ച കലാ പ്രവര്‍ത്തന പാരമ്പര്യം ഉള്ള നാടാണ് കേരളം.കേരളത്തിലെ വിവിധ മേഖലകളിലെ കലാ പ്രവര്‍ത്തകരെ അവരുടെ വിശദാംശങ്ങളും
പ്രോഗ്രാം നടത്തിപ്പിന് ആവശ്യമായ തുകയും നേരില്‍ മനസിലാക്കി ഇതിലൂടെ ബുക്ക് ചെയ്യാം കഴിയും.
സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് കേരളത്തില്‍ എമ്പാടും തയ്യാറാക്കിയിട്ടുള്ള ഗ്രാമീണ ടൂറിസം പാക്കേജുകളും, അനുഭവവേദ്യ ടൂര്‍ പാക്കേജുകളും വ്യക്തികള്‍ക്കും, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും മറ്റ് ടൂറിസം സംരംഭകര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ബുക്ക് ചെയ്യുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോമുകളിലെ രജിസ്ട്രേഷന് തീര്‍ത്തും സൗജന്യമാണ്.
നിലവില്‍ സംസ്ഥാനത്തെ 13541 യൂണിറ്റുകളില്‍ നിന്നുള്ള 27,400 പേരാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ 25000 യൂണിറ്റുകളെ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ഉത്തരവാദിത്ത ടൂറിസം മിഷന് ലക്ഷ്യമിടുന്നത്.