മൂന്നാറിലെ വരയാടിനെ ഇനി നമ്മള്‍ക്കും സ്വന്തമാക്കാം
സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മൂന്നാര്‍. തണുപ്പില്‍ മഞ്ഞ് പുതച്ച് നില്‍ക്കുന്ന മൂന്നോറിലേക്കുള്ള യാത്ര ആരെയും മോഹിപ്പിക്കും. അതി ശൈത്യവും അനുകൂല കാലാവസ്ഥയും ഇപ്പോള്‍ മൂന്നാറിനെ മടക്കി കൊണ്ട് വന്നിരിക്കുകയാണ്.താപനില പൂജ്യത്തിന് താഴെയായതോടെ വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ മൂന്നാറിലേക്കുള്ള തിരക്കും വര്‍ദ്ധിച്ചു.
പച്ചവിരിച്ച പുല്‍മേടുകളെല്ലാം അതിശൈത്യം അടയാളമിട്ടു കഴിഞ്ഞു. സിനിമാഫ്രെയിമുകളില്‍ കണ്ടു മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍.അതിശൈത്യത്തിലും തണുപ്പിന്റെ ലഹരിയറിയാനും മഞ്ഞണിഞ്ഞ കഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികളുടെ തിരക്കാണ്.
മഞ്ഞും കുളിരും ആസ്വദിക്കാനെത്തുന്നവര്‍ മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര തിരിക്കാറുണ്ട്. രാജമലയും ഇരവികുളം ദേശീയോദ്യാനവും കണ്ടാണ് മടങ്ങുന്നത്.ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമല കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ‘വരയാടിനെ’സ്വന്തമാക്കാം. മൂന്നാറിന്റെ മുഖമുദ്രയായ വരയാടുകളുടെ മിനിയേച്ചര്‍ രൂപങ്ങളാണു വനം വകുപ്പിന്റെ രാജമലയിലെ ഇക്കോ ഷോപ്പിലുളളത്. വില 290 രൂപ.