ഓരോ നക്ഷത്രങ്ങൾക്കുമുണ്ട് ഓരോ മരങ്ങൾ
കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. അശ്വതി മുതൽ രേവതി വരെ ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം.
27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഭരണി നക്ഷത്രക്കാർക്ക് നെല്ലിയാണെങ്കിൽ ഉത്രം നക്ഷത്രക്കാർക്ക് ഇത്തി വൃക്ഷമാണ്. അശ്വതികാർക്ക് കാഞ്ഞിരം, പൂയത്തിന് അരയാൽ അങ്ങനെ നീളുന്നു നക്ഷത്രങ്ങളുടേയും മരങ്ങളുടേയും പട്ടിക.
അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഫർമാകോഗ്‌നോസി വിഭാഗമാണു നക്ഷത്ര മരങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.