Kerala

മാതൃമല ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍

പ്രകൃതിസൗന്ദര്യം നിറയുന്ന മാതൃമല രാജരാജേശ്വരി ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടു. 97 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായി വിവിധ ആരാധനാലയങ്ങളെ കേന്ദ്ര ടൂറിസം സര്‍ക്കിളിന്റെ പരിധിയിലാക്കി ഫണ്ട് അനുവദിക്കുന്നതിനു ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മാതൃമലയുമുള്‍പ്പെട്ടത്.

ആരാധനാലായത്തിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക. മാതൃമല രാജരാജേശ്വരി ക്ഷേത്രത്തില്‍ ഓഡിറ്റോറിയം നിര്‍മ്മാണം, ശുചിമുറി കോംപ്‌ളക്‌സ് എന്നിവയാണ് ആവശ്യപ്പെട്ടിരുന്നത്.വിശാലമായ ഓഡിറ്റോറിയം നിര്‍മ്മാണത്തിനുള്‍പ്പെടെയാണ് 97 ലക്ഷം രൂപയുടെ പദ്ധതിയ പില്‍ഗ്രിം ടൂറിസത്തിനു ഏറെ പ്രയോജനകരമായ സ്ഥലം കൂടിയാണ് മാതൃമല രാജരാജേശ്വരി ക്ഷേത്രം.

ഉദയാസ്തമയങ്ങള്‍ വീക്ഷിക്കുന്നതിനുള്‍പ്പെടെ ഒട്ടേറെ തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു.ആലപ്പുഴയിലെ വിളക്കുമരവും, കോട്ടയം ടൗണിലെ ദീപക്കാഴ്ചകളും വൈകുന്നേരങ്ങളില്‍ ക്ഷേത്രമുറ്റത്തു നിന്നാല്‍ ആസ്വദിക്കാം.കൂരോപ്പടയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടം പ്രകൃതിമനോഹാരിതയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ആരാധനാലയ സങ്കേതം കൂടിയാണ്.