കേരളം അതിശയിപ്പിക്കുന്നു; ക്രൂസ് ടൂറിസം സംഘം
ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദന്‍
നടത്തിയ അഭിമുഖം..
ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ നിങ്ങള്‍ എങ്ങനെയാണ് കേരളം എന്ന സ്ഥലത്തിനെക്കുറിച്ച് അറിഞ്ഞത്?
(ആസ്‌ട്രേലിയന്‍ സ്വദേശിയായ ബൈക്കണ്‍ ആണ് ഇതിന് ഉത്തരം നല്‍കിയത്)
ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഞങ്ങള്‍ മാലിദ്വീപില്‍ നിന്നാണ് ഇവിടേക്ക് എത്തുന്നത്. എം വൈ ബ്രവാഡോ എന്ന ആഡംബര കപ്പലില്‍ യാത്ര ചെയ്ത് ലോകം മുഴുവനുള്ള ക്രൂസ് ടൂറിസം സാധ്യത പഠിക്കുക എന്നതാണ് ഞ്ങ്ങളുടെ ലക്ഷ്യം. സത്യത്തില്‍ കേരളം എന്ന അറിവ് നമുക്ക് ലഭിക്കുന്നത് ഗൂഗിള്‍ വഴിയാണ്. പഠനാവിശ്യത്തിനായി ക്രൂസ് ടൂറിസം സാധ്യത ഉള്ള സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കേരളത്തിലേക്ക് എത്തിച്ചേരുന്നത്. ഞങ്ങളുടെ സംഘത്തിലുള്ള എല്ലാവരും ആദ്യമായാണ് കേരളത്തിലേക്ക് എത്തുന്നത്.
ടൂറിസത്തില്‍ ക്രൂസ് ടൂറിസത്തിന്റെ പങ്ക് എത്രത്തോളം വലുതാണ്?
(റക്ഷ്യന്‍ സ്വദേശിയായ അനസ്തസ്യ ആണ് ഇതിന് ഉത്തരം നല്‍കിയത്)
ക്രൂസ് ടൂറിസം എന്നത് ലോകത്ത് വളരെ പ്രചാരമേറിയ ഒരു വിനോദസഞ്ചാര മാര്‍ഗമാണ്. സാഹസികരായ യാത്രക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്രയാണിത്. ലോക രാജ്യങ്ങളിലൂടെ പലരീതിയില്‍ യാത്ര നടത്തുന്നവരെക്കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ടാവാം. എന്നാല്‍ കടല്‍ മാര്‍ഗം യാത്ര നടത്തുന്നത് വളരെ വ്യത്യസ്തവും സവിശേഷവുമായ പ്രവൃത്തിയാണ്. രാജ്യങ്ങള്‍ കടല്‍മാര്‍ഗം കടന്ന് ഞങ്ങള്‍ നടത്തുന്ന യാത്രയ്ക്ക് ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്. വ്യക്തമായ നിര്‍ദശങ്ങളിലൂടെ കൃത്യമായി നിശ്ചയിച്ച ഡെസ്റ്റിനേഷനുകള്‍ എല്ലാം യാത്രയുടെ ഗതി നിര്‍ണയിക്കുന്നത്.ക്രൂസ് ടൂറിസം എന്നത് വളരെ കഠിനമേറിയതാണ്. എന്നാല്‍ ഒരു ബഹുഭൂരിപക്ഷം സഞ്ചാരികള്‍ ആഗ്രഹിക്കുന്നത് കപ്പല്‍ യാത്രയാണ്. ഇത്ര നാളത്തെ എന്റെ യാത്രയില്‍ നിന്ന് ടൂറിസത്തില്‍ ഏറ്റവും രസകരവും ആദായ നല്‍കുന്ന ഒന്നാണ് ക്രൂസ് ടൂറിസം.
കൊല്ലം തന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ തിരഞ്ഞെടുത്ത്? ഇവിടെ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും?
കേരളത്തിലേക്ക് എത്തുമ്പോള്‍ ഏത് ഇടമായിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കൊല്ലം കണ്ടെത്തിയത് ഞങ്ങളുടെ ടീം ഒന്നിച്ചാണ.് കേരളത്തിലേക്ക് ആദ്യമായിട്ടാണ് ഞങ്ങള്‍ എത്തുന്നത് കുറെ അന്വേഷിച്ചു കണ്ടെത്തിയ ഇടമാണ് കൊല്ലം കായലും കടലും വനവും ഉള്‍പ്പെടുന്ന പ്രദേശം. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം എന്നിവടങ്ങളാണ് പോകുന്നത്. കൂടാതെ പ്രളയത്തെ അതിജീവിച്ച് നാടാണ് നിങ്ങളുടേത്. ആ ദിവസങ്ങളെക്കുറിച്ചും ഞ്ങ്ങളുടെ അന്വേഷണത്തില്‍ അറിഞ്ഞിരുന്നു. കേരളത്തിനെ തിരഞ്ഞെടുത്തതിന് മറ്റൊരു കാരണം ഇതുകൂടിയാണ്.
കേരളത്തില്‍ ടൂറിസത്തിന്റെ സാധ്യത ഏങ്ങനെ കാണുന്നു?
ടൂറിസത്തിന് അനന്തമായ സാധ്യയതയുള്ള നാടാണ് കേരളം. കായലും, കടലു, വനങ്ങള്‍, പര്‍വ്വതങ്ങള്‍ അങ്ങനെ എല്ലാം കൊണ്ട് നിറഞ്ഞ നാടാണ് നിങ്ങളുടേത്. ഈ നാടിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ തന്നെ സഞ്ചാരികളുടെ പറുദീസ എന്നാണ് അറിയുന്നത്. പ്രളയത്തിനെക്കുറിച്ച് അറിഞ്ഞിരുന്നു. എന്നാല്‍ ഇവിടെ എത്തിയതിന് ശേഷമാണ് യഥാര്‍ത്ഥ സംഭവങ്ങള്‍ അറിയുന്നത്. തികച്ചും അഭിമാനം തോന്നിയത് ആ നിമിഷത്തിലാണ്.. പ്രകൃതിയുടെ എല്ലാ ഭാവങ്ങളും നിറഞ്ഞ ഇടമാണ് കേരളം അതുപോലെതന്നെയാണ് ഭക്ഷണവും പേരുകള്‍ തന്നെ ആദ്യമായിട്ടാണ് അറിയുന്നത് രുചി വൈവിധ്യം കൊണ്ട് ആരേയും കീഴടക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ നാട്ടിലുള്ളത്.
11 അംഗ സംഘത്തിലെ ആറുപേരാണ് ടൂറിസം ന്യൂസ് ലൈവിനോടേ സംസാരിച്ചത് ആസ്‌ട്രേലിയ, റക്ഷ്യ, ഇംഗ്ലണ്ട്, ടര്‍ക്കി, എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഇവര്‍. സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം.
കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.