ചരിത്ര നേട്ടവുമായി കേരള പൊലീസ് ഫേസ്ബുക്ക് പേജ്

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇന്ന് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ  മേധാവി സത്യ യാദവ് മുഖ്യമന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും

പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറിടകന്നത്.

ഏഴു വര്‍ഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ പൊലീസും ഒന്നു മാറ്റിപ്പിടിച്ചു. 2018 മെയ് മാസത്തില്‍ തുടങ്ങിയ പൊലീസുകാരുടെ സോഷ്യല്‍ മീഡിയ സെല്‍ പൊലീസ് മുഖ പുസ്തക്കതിന്റെ മുഖം തന്നെ മാറ്റി.

പൊലീസിനെ ട്രോളുന്നവര്‍ക്ക് ഉരുളയക്ക് ഉപ്പേരിപോലെ മറുപടിയുമായി പൊലീസ് ട്രോളര്‍മാര്‍ എത്തി. കി കി ചലഞ്ചും ടിക് കോക്ക ചലഞ്ചുമെല്ലാം പിന്തുടരുന്നതിനെതിരെ പൊലീസുകാര്‍ ചെയ്ത വീഡികള്‍ വന്‍ ഹിറ്റായി. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനായി ഫെയ്‌സ് ബുക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു.

പ്രളയ കാലത്തും, ശബരിമല പ്രശ്‌നത്തിലുമെല്ലാം പൊലീസിനെ ഉയര്‍ന്ന അക്ഷേപനങ്ങള്‍ക്കുള്ള മറുപടിയും ചര്‍ച്ചകളുമെല്ലാം ഫേസ്ബുക്കിനെ വീണ്ടും ജനകീയമാക്കിയപ്പോള്‍ ഇഷ്ടക്കാര്‍ ഒരു മില്യന്‍ കടക്കുകയായിരുന്നു.