മലബാര്‍ ടൂറിസം സൊസൈറ്റി; ഉദ്ഘാടനം 12ന്
മലബാര്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിനായി മലബാര്‍ ടൂറിസം സൊസൈറ്റി രൂപീകരിക്കുന്നു. ട്രാവല്‍ എജന്റുമാര്‍, ടൂര്‍ ഓപറ്റേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍,ആശുപത്രികള്‍, ടാക്‌സി ബുക്കിങ് സ്ഥാപനങ്ങള്‍ എന്നിവരെ അംഗങ്ങളാക്കി തുടങ്ങുന്ന സൊസൈററിയുടെ ഉദ്ഘാടനം 12ന് വൈകിട്ട് 5ന് അല്‍ഹിന്ദ് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
ഈ വര്‍ഷം മുതല്‍ മലബാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കാന്‍ സൊസൈറ്റി പദ്ധതിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം പി എം മുഷ്ബീര്‍ പറഞ്ഞു. ഇനിയും മലബാറിന്റെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വടക്കന്‍ കേരളത്തിലെ ആറു ജില്ലകളായ പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ ആറു മുതല്‍ അഞ്ചു രാത്രികള്‍ വരെ തങ്ങാനുള്ള പാക്കേജുകള്‍ രൂപീകരിക്കുന്നുണ്ട്.
ഉത്തരവാദിത്ത ടൂറിസത്തിന്റെ വിപുലീകരണവും സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യമാണ്.
മലബാര്‍ ടൂറിസം സൊസൈറ്റിയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം ഇന്ന് പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി സാജന്‍ വി സി (ജനറല്‍ മാനേജര്‍ ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജ്), ജനറല്‍ സെക്രട്ടറിയായി കരണ്‍ ബക്ഷി (റാവിസ് കടവ്) എന്നിവരെ തിരഞ്ഞെടുത്തു.