Kerala

പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് ഇനി പൊതുമുതല്‍ നശീകരണത്തിന് തുല്യം. ഇതു സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഹർത്താലുകളിലും മറ്റ ക്രമസംഭവങ്ങളിലും സ്വകാര്യ വാഹനങ്ങളും വീടുകളും അക്രമിക്കപ്പെടാറുണ്ട്. ഇനി ഇതും പൊതുമുതൽ നശീകരണ കുറ്റത്തിന് തുല്യമാകും. നാശനഷ്ടം വരുത്തുന്ന തുകയുടെ പകുതി അടച്ചാലേ ഇനി ഇത്തരം കേസുകളിൽ ജാമ്യം കിട്ടൂ. നഷ്ട പരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്തു കൂടിയാണ് മന്ത്രിസഭാ തീരുമാനം . കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിൽ ഇത്തരം നിയമ നിർമാണത്തിന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനയക്കും.