Kerala

ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി: സമ്മർദം ഫലം കണ്ടു

ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം .

പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട.

കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ ജന വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പുതിയ നിലപാട് എന്നത് വ്യക്തം
കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തുന്നത്.