അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ബുക്കിംഗ് നാളെ മുതല്‍
2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും.
പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം.
www.forest.kerala .gov.in അല്ലെങ്കില്‍ serviceonline.gov.in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല.
ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും.
ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.
ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജിന് പുറമേ പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകള്‍ ഈടാക്കും. പൂജാദ്രവ്യങ്ങല്‍, പ്ലാസ്റ്റിക്ക്, മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും തുടങ്ങിയവ ഒപ്പം കൊണ്ടു പോകുന്നതിന് കര്‍ശന നിരോധനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2360762