ഡാര്‍ക് മോഡ് സെറ്റിംഗുമായി മെസഞ്ചര്‍ വരുന്നു
ബാറ്ററി ഉപഭോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ ‘ഡാര്‍ക്ക് മോഡ്’ സെറ്റിംഗ് വരുന്നു. പ്രാരംഭഘട്ടത്തില്‍ ഈ സേവനം കുറിച്ചു രാജ്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നത്തിനു കീഴിലാകും പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണുക. സെറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം കാണാനാകും.
ഡാര്‍ക്ക് മോഡിലേക്ക് മാറ്റുന്നതോടെ മുമ്പത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബാറ്ററി ഉപഭോഗത്തില്‍ മെസെഞ്ചറിന് പ്രവര്‍ത്തിക്കാനാകും. ഇത് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഡാര്‍ക്ക് മോഡില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ ഉപഭോക്താക്കളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ഫെയ്സ്ബുക്ക് ഏറ്റവും പുതിയ അപ്ഡേറ്റ് എഫ്8 വാര്‍ഷിക കോഫറന്‍സിലാണ് മെസഞ്ചര്‍ ഘടനയിലും രീതികളിലും ഗുണപരമായ കൊണ്ടുവരുമെന്നും, ഡാര്‍ക്ക് മോഡ് സംവിധാനം വികസിപ്പിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചത്.
മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ആക്റ്റിവ് ഉപഭോക്താക്കളുണ്ട്. എങ്കിലും അമിതമായി ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന കാര്യത്തില്‍ മെസഞ്ചര്‍ അപ്ലിക്കേഷന്‍ സ്ഥിരമായി പരാതി കേട്ടിരുന്നു. ഉപയോക്താക്കളുടെ തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് മെസഞ്ചര്‍ പുതിയ സെറ്റിംഗിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്..