റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
യാത്രക്കാരുടെ ദീര്‍ഘനാളത്തെ അവശ്യമനുസരിച്ച് ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് പരിഷ്‌ക്കരിച്ചു. നവീകരിച്ച് irctc.co.in വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിഗ് എളുപ്പമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്.
ട്രെയിനുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എളുപ്പമായി. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കണ്‍ഫേം’ ആകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു പരിശോധിക്കാനുള്ള സംവിധാനമാണ് (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്ഷന്‍) പുതിയ ഫീച്ചറുകളില്‍ പ്രധാനം. പുതിയതായി കൂടുതല്‍ ടൂളുകള്‍ ചേര്‍ത്തതും യാത്രക്കാര്‍ക്ക് സഹായകമാകും. ഈ വര്‍ഷം നിലവില്‍ വന്ന പുതിയ വെബ്‌സൈറ്റിന്റെ പ്രത്യേകതകള്‍ .
1. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ട്രെയിനുകളുടെ വിവരങ്ങളും സീറ്റ് ലഭ്യതയും പരിശോധിക്കാം
2. വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ ഫോണ്ട് സൈസ് തെരഞ്ഞെടുക്കാം
3. ജേണി ക്ലാസ്, ട്രെയിന്‍ ടൈപ്പ്, ഏത് സ്റ്റേഷന്‍ മുതല്‍ ഏത് സ്റ്റേഷന്‍ വരെയുള്ള ട്രെയിന്‍ വേണം, എപ്പോള്‍ പുറപ്പെടുന്ന ട്രെയിന്‍ വേണം, എപ്പോള്‍ എത്തിച്ചേരുന്ന ട്രെയിന്‍ വേണം തുടങ്ങിയ പുതിയ ഫില്‍റ്ററുകള്‍ ചേര്‍ത്തിട്ടുണ്ട്
4. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കണ്‍ഫേം’ ആകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനം (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്ഷന്‍) ഉണ്ട്
5. വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കായി വികല്‍പ് ഫീച്ചര്‍. പകരം സീറ്റ് ഉറപ്പാക്കാവുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കും
6. വേഗത്തില്‍ ബുക്കിംഗ് സാധ്യമാക്കുന്ന പ്രത്യേക സംവിധാനവുമുണ്ട്. അവിടെയുള്ള കാര്‍ഡില്‍ വിവരങ്ങള്‍ നല്‍കിയാല്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം
7. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പേയ്‌മെന്റ് ഓപ്ഷന്‍സ് കൊണ്ടുവന്നിട്ടുണ്ട്. രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആറ് ബാങ്കുകള്‍ ഇടപാടിനായി തെരഞ്ഞെടുക്കാം
8. മൈ ട്രാന്‍സാക്ഷന്‍സ് എന്നതിന് കീഴിലും പുതിയ ഫില്‍റ്ററുകള്‍ നല്‍കിയിട്ടുണ്ട്. യാത്രാ തീയതി, ബുക്ക് ചെയ്ത തീയതി, അടുത്ത യാത്ര, പൂര്‍ത്തിയാക്കിയ യാത്ര എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ എളുപ്പം പരിശോധിക്കുന്നതിനായി ലഭ്യമാക്കിയിട്ടുണ്ട്
9. ബുക്ക്ഡ് ഹിസ്റ്ററിയിലൂടെ ടിക്കറ്റ് റദ്ദാക്കല്‍, പ്രിന്റെടുക്കല്‍, എസ്എംഎസ് സന്ദേശം ലഭ്യമാക്കല്‍, കയറുന്നസ്ഥലം മാറ്റിനല്‍കല്‍ എന്നിവയെല്ലാം സാധ്യമാണ്
10. ആസ്‌ക് ദിശ എന്ന പേരില്‍ ചാറ്റ് ബോക്‌സുമുണ്ട്. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ന്‍സിലൂടെ തത്സമയം മറുപടി ലഭിക്കും