ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; മന്ത്രി കെ രാജു
വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിക്ഷ്‌കരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വന പരീശീലന കേന്ദ്രത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ശാരീരിക ക്ഷമതയുമുള്ള വനപാലകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനാവഹമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വന പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത്.
വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വരെ അനുയോജ്യമായ പരിശീലനവും ഓറിയന്റേഷന്‍ കോഴുസുകള്‍ അടങ്ങുന്ന ആധുനിക സൗകര്യങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.
സിന്തറ്റിക്ക് അത്‌ലറ്റിക്ക് ട്രാക്കുകള്‍ ഉള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്റ്റേഡിയം നീന്തല്‍ കുളം എന്നിവ ഉള്‍ക്കൊള്ളുന്ന നവീകരണ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത് ഇതിനോടൊപ്പം പരിശീലന കേന്ദ്രത്തിനോട് അനുബന്ധിച്ച് ഫയര്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.