രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഇന്നു തുറക്കും
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്.
അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം.
ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകം. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവും.