കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു. എയര്‍സൈഡ്, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിയത്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഗാലറിയില്‍ ഒരാള്‍ക്ക് 4 മണിക്കൂര്‍ വരെ ചെലവിടാം. എയര്‍സൈഡ് വ്യൂവേഴ്സ് ഗാലറിയില്‍ എത്തിയാല്‍, വിമാനം റണ്‍വേയില്‍നിന്നു പറന്ന് ഉയരുന്നതും ഇറങ്ങുന്നതും അടുത്തു കാണാം.
ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നിവിടങ്ങളിലെ ഗാലറിയില്‍നിന്നു വിമാനത്താവളത്തിനുള്ളിലെ ചുമര്‍ചിത്രങ്ങള്‍, പാസഞ്ചര്‍ ചെക്കിങ്, സെക്യൂരിറ്റി ഹോള്‍ഡ്, ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ കാണാം. പ്രവേശനം പാസ് മുഖേനയാണ്. സ്കൂള്‍ അധികൃതരുടെ സമ്മതപത്രവുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു പ്രവേശന ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ലെന്നു ഫിനാന്‍സ് അസി. മാനേജര്‍ കെ.ഷമീര്‍ പറഞ്ഞു.
പ്രവേശന നിരക്ക്
എയര്‍സൈഡ് വ്യൂവേഴ്സ് ഗാലറി 100
അറൈവല്‍ വ്യൂവേഴ്സ് ഗാലറി 50
ഡിപ്പാര്‍ച്ചര്‍ വ്യൂവേഴ്സ് ഗാലറി 50