ഹര്‍ത്താലിനെതിരെ ജനരോഷം ശക്തമാകുന്നു; ടൂറിസം മേഖല ഇന്ന് യോഗം ചേരും
ഹര്‍ത്താല്‍ മുക്ത കേരളത്തിന് പുന്തുണയേറുന്നു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍, വ്യാപാര വ്യവസായ സംഘടനകള്‍, തിയറ്റര്‍ ഉടമകള്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ്, ചെറുകിട വ്യവസായികള്‍ എന്നിവര്‍ ഇതിനോടകം തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.
സംസ്ഥനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ രഹിത കേരളം തുടര്‍ നടപടികള്‍ക്കായി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ബി ടി എച്ച് സരോവരത്തില്‍ വൈകിട്ട് 3.30നാണ് യോഗം.
അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (ATTOI) ,കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (KTM), അസോസിയേഷന്‍ ഫോര്‍ അറബ് ടൂര്‍ ഓപ്‌റേറ്റഴ്‌സ് (AATO), ഷോകേസ് മൂന്നാര്‍, ടൂറിസം പ്രഫഷണല്‍ ക്ലബ് (TPC), ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (EMAK), അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം(APT), തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സില്‍ (TDPC), മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് (MDM), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപറേറ്റേഴ്‌സ് (CATO), ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്റ് റിസോട്ട്‌സ് (CVHR), അസോസിയേഷന്‍ ഓഫ് ഡൊമസ്റ്റിക്ക് ടൂര്‍ ഓപ്‌റ്റേറ്റേഴ്‌സ് ഓഫ് ഇന്ത്യ(ADTOI), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്‌റ്റേറ്റേഴ്‌സ്(IATO), സ്‌കള്‍ ഇന്റര്‍നാഷണല്‍, ട്രാവല്‍ ഓപ്‌റ്റേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (TOAK), ഓള്‍ കേരള കോണ്‍ട്രോക്റ്റ് ക്യാരിയേജ് ഓപ്‌റ്റേറ്റേഴ്‌സ് അസോസിയേഷന്‍ (AKCCOA), ട്രാവല്‍ ഏജന്റസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (TAAI), വാഗമണ്‍ റിസോര്‍ട്ട് ഓണേഴ്‌സ് ആന്റ് ടൂറിസം ഇന്‍നസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (VROTIA) തുടങ്ങി ടൂറിസം മേഖലയിലെ 28 സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കും.