മലരിക്കല്‍ ടൂറിസം മേളയ്ക്ക് തുടക്കമായി
ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകള്‍ ഒരുക്കികൊണ്ടു തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേളക്ക് അരങ്ങൊരുങ്ങുന്നു. 21, 22, 23 തീയതികളില്‍ നടക്കുന്ന വയലോര-കായലോര ടൂറിസം മേളയുടെ തുടക്കമായ ‘തിരനോട്ടം’ കോട്ടയം ജില്ലാ സബ് കളക്ടര്‍ ഈശപ്രിയ ഉദ്ഘാടനം ചെയ്തു.
താമരക്കുളവും കള്ള് ചെത്തുന്ന ചെറു തെങ്ങുകളും നിറഞ്ഞ വയലോരത്തെ ടൂറിസം കേന്ദ്രത്തില്‍ തെങ്ങു ചെത്തിക്കൊണ്ടാണ് സബ് കളക്ടര്‍ വിനോദ മേളക്ക് തുടക്കമിട്ടത്.
തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന് അധ്യക്ഷത വഹിച്ചു.
മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.അനില്‍കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. പി.ആര്.സുഭഗ, ഷേര്‍ലി പ്രസാദ്, പി.എം.മണി, നാസര്‍ ചാത്തങ്കോട്ടുമാലില്‍, കെ.ഓ.അനിയച്ചന്‍, സലി മാലിയില്‍, വി.കെ.ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.