ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സൗദി വിമാനത്തില്‍ കാര്‍ഗോ ക്ലാസ് അവതരിപ്പിക്കുന്നു
വിമാനയാത്രയുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി സൗദിയിലെ ഫ്‌ളൈ അദീല്‍ വിമാനക്കമ്പനി. ഇതിനായി കാര്‍ഗോ ക്ലാസ് ടിക്കറ്റുകള്‍ അടുത്തമാസം തൊട്ട് വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയാണ് ഫ്‌ളൈ അദീലിന്റെ പരീക്ഷണം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചാണ് പുതിയ നടപടിയെന്ന് ഫ്‌ളൈ അദീല്‍ വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീല്‍.
ആദ്യമായാണ് വിമാനത്തിന്റെ താഴെ കാര്‍ഗോ സൂക്ഷിക്കുന്നിടത്ത് യാത്രക്ക് അവസരം ഒരുക്കുന്നത്. കാര്‍ഗോ ക്ലാസ് ടിക്കറ്റ് നേടുന്നതിന് ശരീരഭാരം, ഉയരം എന്നിവക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമെ 12 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ടിക്കറ്റും അനുവദിക്കില്ല.
ലഗേജ് ഹോള്‍ഡറില്‍ സജ്ജീകരിക്കുന്ന സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാന ജീവനക്കാര്‍, മറ്റു യാത്രക്കാര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ സൗകര്യം ഉണ്ടാവില്ല. എന്നാല്‍ ഇന്റര്‍കോം സംവിധാനം ഉണ്ടാകും. ദൈര്‍ഘ്യം കുറഞ്ഞ ആഭ്യന്തര സര്‍വീസുകളില്‍ കാര്‍ഗോ ക്ലാസ് വിജയകരമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.