എമിറേറ്റ്സ് വിമാനങ്ങുടെ നിരയിലേക്ക് അവസാന ബോയിങ്ങ് 777 എത്തി
ലോകത്തിലെ ഏറ്റവുംവലിയ യാത്രാവിമാനക്കമ്പനിയായ എമിറേറ്റ്സ് മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി താണ്ടി. ഓര്‍ഡര്‍ അനുസരിച്ചുള്ള അവസാന ബോയിങ് 777 കൂടി എമിറേറ്റ്സ് വിമാനങ്ങളുടെ നിരയിലേക്ക് എത്തി.
ഇതോടെ ലോകത്തിലേറ്റവും കൂടുതല്‍ ബോയിങ് 777 വിമാനങ്ങളുള്ള കമ്പനി കൂടിയായി എമിറേറ്റ്സ്. അവസാനമായി സ്വന്തമാക്കിയ ബോയിങ് 777-300 ഇ.ആര്. കൂടി കൂട്ടുമ്പോള്‍ ഇത്തരം വിമാനങ്ങളുടെ എണ്ണം 190 ആകും.
മാര്‍ച്ച് 2005-ലാണ് ആദ്യ ബോയിങ് 777 വിമാനം എമിറേറ്റ്സ് സ്വന്തമാക്കുന്നത്. പിന്നീട് 119 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ലോകം മുഴുവന്‍ പറക്കുന്ന എമിറേറ്റ്സിന്റെ പ്രധാന പങ്കാളിയായത് ബോയിങ് 777 തന്നെയാണ്.
35 കോടി യാത്രക്കാരാണ് എമിറേറ്റ്സിന്റെ ബോയിങ് 777 വിമാനങ്ങളില്‍ ഇത് വരെയായി പറന്നിരിക്കുന്നത്. ഇതിനിടയില്‍ രൂപഭാവങ്ങളിലും ഡിസൈനിലും സാങ്കേതികതയിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി സ്വകാര്യ സ്യൂട്ടുകള്‍ വരെ ഉള്‍ഭാഗത്ത് ക്രമീകരിച്ച് ബോയിങ് എമിറേറ്റ്സിന്റെ വളര്‍ച്ചയ്ക്കൊപ്പം നിന്നു.