പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലുലു മാരിയട്ടില്‍ ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഉയര്‍ന്നു
ക്രിസ്മസ് – പുതുവത്സരം ആഘോഷങ്ങള്‍ക്ക് വേറിട്ട മാധുര്യം പകരാന്‍ കൊച്ചി ലുലു മാരിയട്ടില്‍ 21 അടി ഉയരമുള്ള കൂറ്റന്‍ ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഉയര്‍ന്നു. ഉയരം കൊണ്ട് കൊച്ചിയില്‍ പുതിയ റെക്കോഡ് കുറിക്കുന്ന ജിഞ്ചര്‍ ബ്രെഡ് ടവര്‍ ചലച്ചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു.
പിയാനോയില്‍ വിസ്മയം തീര്‍ക്കുന്ന മാസറ്റര്‍ മിലന്‍ മനോജ് ഹോട്ടല്‍ ലോബിയില്‍ സ്ഥാപിച്ചിട്ടുള്ള പിയാനോയില്‍ വായിച്ച ജിംഗിള്‍സിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകള്‍
പൂര്‍ണമായും ഭക്ഷ്യയോഗ്യമായ ജിഞ്ചര്‍ ടവറിന് മധുരം പൊതിയാന്‍ 3500 വലതും ചെറുതുമായ ജിഞ്ചര്‍ ബ്രെഡ് പാനലുകളാണ് ഉപയോഗിച്ചത്. 150 കിലോഗ്രാം ഐസിംഗ് ഷുഗര്‍, 15 കിലോ ജിഞ്ചര്‍ പൗഡര്‍, 20 ലിറ്റര്‍ തേന്‍, 5 ലിറ്റര്‍, 400 കിലോ ധാന്യപ്പൊടി എന്നിവയാണ് ജിഞ്ചര്‍ ടവറിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ സിംഗ്, ഷെഫ് രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി മാരിയട്ടിലെ പാചക വിഭാഗവും ബേക്കറി വിഭാഗവും ചേര്‍ന്നാണ് ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഒരുക്കിയത്.