26 തീവണ്ടികളില്‍ ബ്ലാക്ക് ബോക്‌സ് സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ
വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായ ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ 26 തീവണ്ടികളില്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം. ലോക്കോ ക്യാബ് ഓഡിയോ വീഡിയോ റെക്കോഡിങ് സംവിധാനം എന്നറിയപ്പെടുന്ന ഇത് അപകടം നടന്ന സാഹചര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുമെന്ന് പാര്‍ലമെന്റിലെ ചോദ്യത്തിന്‍ മറുപടിയായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ വ്യക്തമാക്കി.
ഡീസല്‍, ഇലക്ട്രിക് തീവണ്ടികളില്‍ ഇതുപയോഗിക്കാം. 3500 ഉപകരണങ്ങള്‍ വാങ്ങാന്‍ 100.40 കോടിരൂപ 2018-19 ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.