സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം ഇനി മുതല്‍ പാലക്കാട്
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എം.ബി. രാജേഷ് എംപിയാണ് ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാന്‍ ആര്‍ക്കും ഈ ജിമ്മിലേക്കു വരാം. പുലര്‍ച്ചെ 4 മണി മുതല്‍ 8 വരേയും വൈകിട്ട് 5 മുതല്‍ രാത്രി 10വരെയുമാണ് ജിമ്മിന്റെ പ്രവര്‍ത്തന സമയം. ജില്ലയില്‍ ഏഴിടങ്ങളില്‍ കൂടി ജിംനേഷ്യം തുടങ്ങും.
ഒരേസമയം 60ലേറെപ്പേര്‍ക്ക് ഉപയോഗിക്കാവുന്ന ഈ ജിം ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ക്ക് പ്രയോജനപ്പെടുത്താം. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 16.50 ലക്ഷം രൂപ ചെലവാക്കിയാണ് ജിം നിര്‍മിച്ചിരിക്കുന്നത്. നഗരസഭയാണ് ജിമ്മിനായുള്ള സ്ഥലം അനുവദിച്ചത്. ചെറിയ കോട്ടമൈതാനത്തെ കാടു പിടിച്ചു കിടന്ന പ്രദേശം രൂപമാറ്റം വരുത്തിയാണ് ഈ ജിമ്മിന്റെ നിര്‍മാണം.
ഡല്‍ഹി പോലെയുള്ള വന്‍ നഗരങ്ങളില്‍ ഇത്തരം ജിംനേഷ്യങ്ങല്‍ കാണാണെങ്കിലും പൊതുപണം മുടക്കിയുള്ള ആദ്യ പദ്ധതിയാണിതെന്നു എം.ബി രാജേഷ് എംപി പറഞ്ഞു. ജിംനേഷ്യം സ്ത്രീ സൗഹൃദമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.