Kerala

ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് നാളെ മുതല്‍ വീണ്ടും

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഡിസംബർ അഞ്ച് മുതൽ തുടങ്ങും. ആലപ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്.

ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് വൈകിട്ട് 6.30 ന് കൊല്ലത്ത് എത്തിച്ചേരും.

അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തുനിന്ന് സർവീസ് പുനരാരംഭിക്കുകയും വൈകിട്ട് 6.30ന് ആലപ്പുഴയിൽ എത്തിച്ചേരുകയും ചെയ്യുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചു.