Kerala

ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം മുന്നോട്ട്

ഓഖിയിലും, മഴക്കെടുതിയിലും പെട്ട് തകര്‍ന്ന് തരിപ്പണമായ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി ദാരിദ്ര ലഘൂകരണം, സ്ത്രീ ശാസ്ത്രീകരണം, തദ്ദേശ ഗ്രാമ വികസനം,എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഉത്തരവാദിത്ത ടൂറിസം മിഷൻറെ ഭാഗമായി‍ ഒരു വര്‍ഷം കൊണ്ട് 11532 യൂണിറ്റുകള്‍ രൂപീകൃതമായി.

കര്‍ഷകര്‍, കരകൗശല നിര്‍മ്മാണക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്‌റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായിവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടുള്ള വിവിധ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ടി മിഷന്‍ തയ്യാറാക്കിയിട്ടുള്ള ഇ ബ്രോഷര്‍ പ്രകാശനവും നവംബര്‍ 24 ന് രാവിലെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലായി 21000 പേർ പ്രത്യക്ഷമായും 32000 പേർ പരോക്ഷമായും ഗുണഭോക്താക്കളായി മാറിയതായും 5.82 കോടി രൂപയുടെ വരുമാനം വിവിധയൂണിറ്റുകൾക്ക് ലഭൃമായതുമായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ കാലയളവില്‍ വിവിധ ദുരന്തബാധിത സമയങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം മാറ്റാനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആവിഷ്‌കരിതച്ച് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ സംസ്ഥാനത്തെ ടൂറിസം രംഗത്തിനെ താങ്ങി നിര്‍ത്തുവാൻ സഹായകമായിട്ടുണ്ട്.

ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രധാനമായും നടത്തിവന്ന കുമരകം ,തേക്കടി , വയനാട് തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ വടക്കന്‍ മലബാറിലെ കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലെ ഇതര ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനായത് 11500 യൂണിറ്റുകൾ രൂപീകരിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷന് സഹായകരമായി.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ വിദേശീയരുടെ പങ്കാളിത്തവും ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനടിയില്‍ 42000 വിദേശ ടൂറിസ്റ്റുകൾ ഉത്തരവാദിത്ത ടൂറിസം മിഷൻറെ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ വിവിധ (ഗാമങ്ങളിൽ എത്തി.

ലോകടൂറിസം മാര്‍ട്ടിലെ 2 സുവർണ്ണ ചകോരം ആവാര്‍ഡുകള്‍ ഉള്‍പ്പെടെ 6 ദേശീയ അന്തർദേശീയ അവാർഡുകൾ ഒരു വർഷത്തിനുള്ളിൽ കേരള ടൂറിസത്തിന് ലഭിക്കാന്‍ സഹായകമായത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികളിലൂടെയാണ്.