അറ്റോയിയുടെ പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ: മുഖപ്രസംഗമെഴുതി മനോരമ
ഹർത്താലിനും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനുമെതിരെ സംസ്ഥാനത്തെ ടൂറിസം മേഖല ഉയർത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ . കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടന്നിരുന്നു, കൊച്ചി, മൂന്നാർ ,തേക്കടി എന്നിവിടങ്ങളിലും പ്രതിഷേധവുമായി ടൂറിസം മേഖല തെരുവിലിറങ്ങി.
സംസ്ഥാന വരുമാനത്തിന്റെ നട്ടെല്ലായ ടൂറിസം മേഖലയുടെ പ്രതിഷേധത്തിന് മാധ്യമങ്ങൾ മികച്ച കവറേജാണ് നൽകിയത്. കേരളത്തിൽ പ്രചാരത്തിൽ മുന്നിലുള്ള മലയാള മനോരമ ഇക്കാര്യത്തിൽ മുഖപ്രസംഗവുമെഴുതി.
മുഖപ്രസംഗത്തിന്റെ പൂർണ രൂപം :
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായും ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയര്‍ന്ന് വന്നത്. പ്രളയാനന്തരം ആരംഭിച്ച് പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്.
എന്നാല്‍ അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ ടൂറിസം വ്യവസായത്തെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഇതിന് പരിഹാരമായി ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായി ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.