Kerala

മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു

 

നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു.

പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.