News

പൊതുസ്ഥലത്ത് തുപ്പിയാല്‍ പുണെയില്‍ ശിക്ഷ

മഹാരാഷ്ട്രയിലെ പുണെയില്‍ പൊതുസ്ഥലത്ത് തുപ്പരുതേ. തുപ്പിയാല്‍ പിഴയും തടവും ശിക്ഷയായി ലഭിച്ചേക്കും. റോഡ്‌,പാര്‍ക്കുകള്‍,പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് തുപ്പല്‍ നിരോധിച്ചത്.
ആളുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നഗരസഭ നിയോഗിച്ചു . തുപ്പുന്നവരെക്കൊണ്ട് അപ്പോള്‍ തന്നെ അത് തുടപ്പിക്കുകയും നൂറു രൂപ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്.

ജനങ്ങളെ ശുചിത്വ ബോധമുള്ളവരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പുണെ മുനിസിപ്പല്‍ കമ്മീഷണര്‍ സൌരഭ് റാവു പറഞ്ഞു. ഒരാളുടെ മാലിന്യം മറ്റൊരാള്‍ വൃത്തിയാക്കിക്കോളും എന്ന ചിന്താഗതിയും ഇത്തരം നടപടികളിലൂടെ മാറ്റാനാകുമെന്ന പക്ഷക്കാരനാണ് നഗരസഭാ കമ്മീഷണര്‍.

പുണെ നഗരസഭയുടെ നടപടികളോട് ജനങ്ങള്‍ക്ക്‌ സമ്മിശ്ര പ്രതികരണമാണെങ്കിലും  തെരുവില്‍ തുപ്പാന്‍ ആള്‍ക്കാര്‍ മടിക്കുന്നുണ്ട്. പോയവര്‍ഷം രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളില്‍ ആദ്യ സ്ഥാനമായിരുന്നു പുണെയ്ക്ക്