Packages

അടവി -ഗവി ടൂര്‍ വീണ്ടും; നിരക്കില്‍ നേരിയ വര്‍ധനവ്

വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോന്നി- അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാ നിരക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്.

അടവിയിലെ കുട്ടവഞ്ചി സവാരി,വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. പ്രഭാതഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ലഘു ഭക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 300 രൂപാ കൂടുതലാണ്.

കോന്നി വനം വികസന ഏജന്‍സി നിശ്ചയിച്ച നിരക്ക് പ്രകാരം ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് പാക്കേജിനു നല്‍കേണ്ടത്. 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘമാണെങ്കില്‍ ഒരാള്‍ക്ക്‌ 1900 രൂപ മതി. 16 പേരുള്ള സംഘമാണെങ്കില്‍ തുക 1800 ആയി കുറയും.അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

രാവിലെ ഏഴിന് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി 9.30ന് അവസാനിക്കും. ഇക്കോ ടൂറിസം സെന്ററില്‍ നിന്നും അടവിയിലേക്കാണ് യാത്ര.ഇവിടെ കുട്ടവഞ്ചി സവാരിയ്ക്ക്‌ ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്,ചിറ്റാര്‍,ആങ്ങമൂഴി,പ്ലാപ്പള്ളി,കോരുത്തോട്,മുണ്ടക്കയം,വളഞ്ഞങ്ങാനം വെള്ളച്ചാട്ടം,കുട്ടിക്കാനം,പീരുമേട്,വണ്ടിപ്പെരിയാര്‍,വള്ളക്കടവ് വഴി ഗവിയിലെത്തും. ഗവിയില്‍ നിന്നും തിരികെ വള്ളക്കടവ്,പരുന്തുംപാര,കുട്ടിക്കാനം,പമുണ്ടക്കയം,എരുമേലി,റാന്നി,കുമ്പഴ വഴി കോന്നിയിലെത്തുന്ന രീതിയിലാണ് യാത്ര.
വള്ളക്കടവ് ചെക്ക് പോസ്റ്റ്‌ മുതല്‍ ഗവി വരെ കടുവാ സങ്കേതത്തിലൂടെയാണ് യാത്ര.പ്രളയത്തിനിടെയുണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഗവി പാത സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ മുന്‍ റൂട്ടില്‍ അധികൃതര്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോന്നി ഇക്കോടൂറിസം സെന്‍റര്‍ വെബ് സൈറ്റില്‍ ടിക്കറ്റ് മുന്‍‌കൂര്‍ ബുക്ക് ചെയ്യാം