India

ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു. 500 ല്‍ അധികം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങള്‍ കാണിക്കുന്നത്.

പൂമ്പാറ്റകള്‍ അധികം ഉള്ള പ്രദേശങ്ങളില്‍ കാണുന്ന സമൂഹങ്ങള്‍ക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാല്‍ അത്തരം സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക.

ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമണ്‍ പീകോക്ക് എന്ന പൂമ്പാറ്റ വര്‍ഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്.

130 ഓളം ഇനം പൂമ്പാറ്റകള്‍ കണ്ടുവരുന്ന ദേവല്‍സരി എന്ന പ്രദേശം പ്രമുഖ ബട്ടര്‍ഫ്‌ലൈ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു. തദ്ദേശിയര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.