News

ഹലോവീന്‍ ഉല്‍സവത്തിന് പറയാനുണ്ട് 2000 വര്‍ഷത്തെ ചരിത്രം

പൈശാചിക വേഷം, ഭൂതാവാസമുള്ള വീട്, ഭയപ്പെടുത്തുന്ന സിനിമകള്‍ അങ്ങനെ പലതും ഹലോവീന്‍ ദിവസങ്ങളില്‍ കാണാം. ഇത് കാണാനായി മാത്രം ധാരാളം സഞ്ചാരികള്‍ യുണൈറ്റഡ് സ്റ്റേസില്‍ എത്താറുണ്ട്. എന്നാല്‍ പലര്‍ക്കും ഹാലോവീന്‍ എന്ന ഈ ഉത്സവത്തിന്റെ ചരിത്രം അറിയില്ല.

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്‌സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. ചരിത്രം അനുസരിച്ചു പണ്ട് കാലത്ത് മനുഷ്യ മരണങ്ങളുമായി ഈ മാസത്തിന് ബന്ധമുണ്ടായിരുന്നു.

എ ഡി കാലത്ത് റോമന്‍ സാമ്രാജ്യം സെല്‍റ്റിക് മേഖല പിടിച്ചെടുത്തു. ഫെറാലിയാ, പൊമോന എന്ന രണ്ട് റോമന്‍ അവധികളെ ആവാര്‍ സാംഹൈനുമായി കൂട്ടിച്ചേര്‍ത്തു. മരിച്ചവരെ ആരാധിക്കുന്ന ഉത്സവമാണ് ഫെറാലിയാ. ഒക്ടോബര്‍ അവസാനമാണ് ഇത് ആഘോഷിക്കുന്നത്. പോമോന ഒരു റോമന്‍ ദേവിയാണ്.

1000 എ .ഡി യില്‍ കത്തോലിക് പള്ളി നവംബര്‍ 2 ആത്മാക്കളുടെ ദിവസം ആയി പ്രഖ്യാപിച്ചു. മരിച്ചവരെ ആരാധിക്കുന്ന ദിവസമാണ് ഇത്. സെല്‍റ്റിക് ഉത്സവത്തിന് പകരമാണ് ഇതെന്ന് പലരും വിശ്വസിച്ചു. സാംഹൈന്‍ ഉത്സവം പോലെ തന്നെ ആളുകള്‍ ഈ ദിവസം ഭൂത പ്രേത പിശാചുക്കളുടെ വേഷങ്ങള്‍ ധരിച്ചു ഘോഷയാത്ര നടത്തി.

കഠിനമായ മത വിശ്വാസങ്ങള്‍ കാരണം ഇംഗ്ലണ്ടിലെ ഹാലോവീന്‍ എന്ന ആശയത്തിന് പല എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍, പിന്നീട് പല വര്‍ഗ്ഗങ്ങളും സമൂഹങ്ങളും ലയിച്ചതോടെ ഹാലോവീനിന്റെ ഒരു അമേരിക്കന്‍ പതിപ്പ് എത്തി. പ്രേത കഥകള്‍, കൊയ്ത്ത് ഉത്സവം മറ്റു പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

1845-1849 കാലത്തെ അയര്‍ലണ്ടിലെ പട്ടിണിയില്‍ നിന്നും കുറെ പേര്‍ രക്ഷപെട്ട് അമേരിക്കയിലേക്ക് എത്തി. പിന്നീട് ഇവര്‍ ഹാലോവീന്‍ എന്ന ഉത്സവം രാജ്യത്ത് എല്ലായിടത്തും എത്തിച്ചു. 1800 അവസാനത്തോടെ ഈ ഉത്സവം കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കന്‍ അമേരിക്ക ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ഇന്ന് നമ്മള്‍ കാണുന്ന ഹാലോവീന്‍ വേഷങ്ങളും പാര്‍ട്ടികളും.