‘അറ്റോയ്’ക്ക് പുതിയ നേതൃത്വം; വിനോദ് പ്രസിഡന്റ്, മനു സെക്രട്ടറി
സംസ്ഥാനത്തെ ടൂറിസം മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ( അറ്റോയ്) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
പ്രളയത്തെത്തുടര്‍ന്ന് ടൂറിസം മേഖല അനക്കമറ്റിരിക്കുകയാണ്. പോയ വര്‍ഷം 34000 കോടി രൂപയുടെ വരുമാനം നേടിത്തന്ന മേഖലയാണ് ടൂറിസം. പ്രളയശേഷമുള്ള മൂന്നു മാസം സഞ്ചാരികള്‍ ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലങ്കില്‍ പ്രതിസന്ധി ഗുരുതരമാകുമെന്നും വാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
ഭാരവാഹികളായി സി എസ് വിനോദ് (പ്രസിഡന്റ്),വര്‍ഗീസ് ഉമ്മന്‍, ശൈലേഷ് നായര്‍ (വൈസ് പ്രസിഡന്റ്), മനു പി വി (സെക്രട്ടറി), ജനീഷ് ജലാല്‍, സുഭാഷ് ഘോഷ്(ജോയിന്റ് സെക്രട്ടറി), സഞ്ജീവ് കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ പികെ അനീഷ് കുമാര്‍,ശ്രീകുമാര മേനോന്,പിഎസ് ചന്ദ്രസേനന് എന്നിവരെ യോഗം ആദരിച്ചു.
ടൂറിസം രംഗത്തെ നവീന ആശയങ്ങളുടെ ആവിഷ്കാരകരാണ് അറ്റോയ്. അടുത്തിടെ കഴിഞ്ഞ യോഗാ അംബാസിഡര്‍ ടൂര്‍ അറ്റോയ് സംഘടിപ്പിച്ചതാണ്. ടൂറിസം രംഗത്തെ ആദ്യ സമഗ്ര വാര്‍ത്താ പോര്‍ട്ടലായ ടൂറിസം ന്യൂസ് ലൈവും അറ്റോയ് സംരംഭമാണ്.