മൂന്നാര്‍ അതിജീവനത്തിനു സോഷ്യല്‍ മീഡിയ; എംഡിഎമ്മിന് പുതിയ നേതൃത്വം
പ്രളയത്തില്‍ പ്രതിസന്ധിയിലായ മൂന്നാറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കാന്‍ ടൂറിസം സംരംഭകര്‍. മൂന്നാറിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയിലെ ജീവനക്കാരെ സോഷ്യല്‍ മീഡിയയില്‍ അണിനിരത്തിയാകും പ്രചരണം. എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റാ ഗ്രാം തുടങ്ങിയ നവമാധ്യമങ്ങളില്‍ അക്കൌണ്ട് നിര്‍ബന്ധമാക്കും. ആദ്യ പടിയായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ശില്‍പ്പശാല നടത്തി.
മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) വാര്‍ഷിക ജനറല്‍ ബോഡി തീരുമാനപ്രകാരമാണ് സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കുന്നത്. ലീഫ് മൂന്നാറില്‍ ചേര്‍ന്ന ജനറല്‍ ബോഡി എംഡിഎമ്മിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ്- വര്‍ഗീസ് ഏലിയാസ്( ജിഎം, മൂന്നാര്‍ ക്വീന്‍), ജന.സെക്രട്ടറി- അബ്ബാസ് പുളിമൂട്ടില്‍( ജിഎം, എംടിസിആര്‍), വൈസ് പ്രസി.- ശങ്കര്‍ രാജശേഖരന്,(ജിഎം ബ്ലാങ്കറ്റ്), സെക്രട്ടറിമാര്‍ – മഹേഷ്(രുദ്ര ലെഷേഴ്സ്), ഷഫീര്‍( മിസ്റ്റി മൌണ്ടന്‍), എതീസ്റ്റ് എസ് പ്രതാപ്( ഗ്രാസ് ഹൂപ്പര്‍ ഹോസ്പിറ്റാലിറ്റി), സാജന് പി രാജു(ഫോഗ് മൂന്നാര്‍), പിആര്‍ഒ- മനോജ്(ഗ്രീന്‍ വാലി വിസ്ത), ട്രഷറര്‍- പ്രമോദ്(ടീ കാസില്‍), മുഖ്യ രക്ഷാധികാരികള്‍- ശൈലേഷ് നായര്‍(ഗ്രീന്‍ എര്‍ത്ത്) സുധീഷ് നായര്‍(സ്ട്രൈഡ് ഹോട്ടല്‍സ്)
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോളി ജയിംസ്, ജന,സെക്രട്ടറി ബെന്നി ജോര്‍ജ്, ട്രഷറര്‍ പ്രമോദ് എന്നിവരെ വാര്‍ഷിക ജനറല്‍ ബോഡി ആദരിച്ചു.