കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം
മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്.
കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം.
അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര് കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.