നാളെ മുതല്‍ മലബാറിന് തെയ്യക്കാലം
നാളെ തുലാം പത്ത് ഉത്തരമലബാറില്‍ തെയ്യങ്ങള്‍ ഇറങ്ങും കാലം. തുലാ പത്തിന് ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടപ്പാതിയില്‍ കലാശ പെരുങ്കളിയാട്ടത്തോടെ അവസാനിക്കും. ചമയത്തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരിലെ തെയ്യം കലാകാരന്‍മാര്‍.
നേരം ഇരുട്ടി വെളുത്താല്‍ ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്. കഷ്ടപ്പാടുകള്‍ക്ക് അറുതി തേടിക്കരയുന്ന ഗ്രാമങ്ങളിലേക്ക് തെയ്യങ്ങളെത്തും. ആചാരവും അനുഷ്ഠാനവും വിശ്വാസവും ഇഴചേരുന്ന നിറപ്പെരുമ നാടിറങ്ങും. കേടുപാടുകള്‍ തീര്‍ത്ത് തെയ്യത്തിനായുള്ള അണിയലങ്ങള്‍ മോടിപിടിപ്പിക്കുകയാണ് കോലത്ത് നാട്.
തെയ്യത്തിന്റെ മുടിക്കായി മുരുക്ക് മരം മുറിക്കുന്നത് പക്കം നോക്കി. അങ്ങനെയെങ്കില്‍ പെട്ടന്ന് കേടുവരില്ല. പിന്നീട് പശതേച്ച തകിട് സൂക്ഷമതയോടെ ഒട്ടിക്കണം. വെളുത്തീയം ഉരുക്കി അടിച്ചു പരത്തി തകിടാക്കുന്ന രീതിയെക്കെ മാറിത്തുടങ്ങി. റെഡിമെയ്ഡി അലുമിനിയം ഫോയിലുകള്‍ അണിയ നിര്‍മ്മാണത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. പക്ഷെ പാരമ്പര്യ വിധി പരമാവാധി കാത്തു സൂക്ഷിക്കുന്നുണ്ട്. പത്താം ഉദയത്തിന് എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും കുടുംബ സ്ഥാനങ്ങളിലും പ്രത്യേക പൂജ നടക്കും. ഐശ്വര്യത്തിന്റെ സമൃതിയുടെ സുര്യേദയത്തിന് കാത്തിരുക്കുന്ന നാട്.