Kerala

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് വരുന്നു

ശബരിമലയിൽ ഓൺലൈൻ വഴി തീർത്ഥാടനം നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കുള്ള മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഇങ്ങനെയാണ് ഭക്തർക്ക്  സന്ദർശനം അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

ഇക്കാര്യത്തിൽ നിലപാട് അറിയിച്ച് അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് എഴുതിയിട്ടുണ്ട്. ഉടൻ ഇതു സംബന്ധിച്ച യോഗം ചേരും.

അയ്യപ്പ ദർശനത്തിനെത്തുന്നവർ അധിക നേരം സന്നിധാനത്ത്  തങ്ങുന്നത് ഒഴിവാക്കുകയും ലക്ഷ്യമാണ്. ശബരിമലക്ക് ഉൾക്കൊള്ളാവുന്ന എണ്ണം ഭക്തരെയേ അവിടേക്ക് അയയ്ക്കാനാവൂ. എന്നാൽ ആരേയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.