ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം നിര്‍മ്മിച്ച് ചൈന
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഒരുക്കി ചൈന. ഹോങ്കോംഗിനെയും മക്കായിയെയുമാണ് കടല്‍ പാലം ബന്ധിപ്പിക്കുന്നത്. ഈ മാസം 24 നാണ് 55 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം. ഇതിനു ശേഷം പാലം ഗതാഗതത്തിനായി തുറന്നു നല്‍കും.
വൈ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നും തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു. 9 വര്‍ഷംകൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് മണിക്കൂര്‍ റോഡ് യാത്ര വെറും 30 മിനിറ്റായി ചുരുങ്ങും.
പാലത്തിനു ഏതു കടല്‍തിരമാലയെയും ചുഴലിക്കാറ്റിനെയും പ്രതിരോധിച്ചു നില്ക്കാന് കഴിയുമെന്നാണ് പാലം നിര്‍മിച്ച ചൈനീസ് എഞ്ചിനീയര്‍ന്മാരുടെ അവകാശവാദം.