ഇന്ധന വില വര്‍ദ്ധന : നവംബര്‍ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക്
ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് തീരുമാനം.
കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് വിശദമാക്കി.
അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ പമ്പുടമകളുടെ സമരം നടക്കുകയാണ് ഇന്ന്. പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. നാളെ അഞ്ച് മണിവരെയാണ് സമരം