കന്യാകുമാരിയില്‍ 32 കോടിയുടെ ടൂറിസം പദ്ധതികള്‍
കന്യാകുമാരിയില്‍ വിവേകാനന്ദമണ്ഡപത്തിനും തിരുവള്ളുവര്‍ ശിലയ്ക്കും ഇടയില്‍ പാലം ഉള്‍പ്പടെ 32 കോടിയുടെ ടൂറിസം വികസനപദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം കന്യാകുമാരിയില്‍ എത്തിയ അദ്ദേഹം പദ്ധതിനടപ്പാക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് മന്ത്രി കന്യാകുമാരിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു. സ്വദേശ് ദര്ശന് പദ്ധതിയില്‍ തീരദേശമേഖലകളില്‍ 100 കോടി ചെലവില്‍ നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് കന്യാകുമാരിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ പ്രശാന്ത് എം.വദനറെയും ഒപ്പമുണ്ടായിരുന്നു.