ജയലളിതയുടെ ഹെലികോപ്ടര്‍ തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കുന്നു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നും വില്‍പ്പനയ്ക്കായി സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാറെന്നുമാണഅ റിപ്പോര്‍ട്ടുകള്‍.
ഇരട്ട എന്‍ജിനുള്ള ഈ ഹെലികോപ്ടര്‍ 2006-ല്‍ ആണ് ജയലളിത വാങ്ങുന്നത്. 11പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ കൈയ്യിലുള്ള ഈ ഹെലികോപ്ടര്‍ ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.