ഡ്രോണ്‍ ടാകസി സര്‍വീസിന് മഹരാഷ്ട്രാ സര്‍ക്കാര്‍ അംഗീകാരം; വരുന്നു ചിറകു വച്ച ടാക്‌സികള്‍
ഗതാഗതക്കുരുക്കില്‍പ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താന്‍ നഗരത്തില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാര്‍ക്ക് ഡ്രോണ്‍ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഡ്രോണ്‍ സര്‍വീസിന് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍വീസിന്റെ നടത്തിപ്പിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്‌മെന്റ് പ്ലാന്‍) 2034 പ്രകാരം 200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും ഹെലിപാഡോ ചെറിയ വിമാനം ഇറങ്ങാനുള്ള സൗകര്യമോ ഒരുക്കാന്‍ അനുവദിക്കുന്നുണ്ട്. ടെറസിലെ ഹെലിപാഡില്‍ ഡ്രോണുകള്‍ക്ക് നിഷ്പ്രയാസം ഇറങ്ങാനാകുമെന്നും സര്‍ക്കാര്‍ പ്രതിനിധി വെളിപ്പെടുത്തി.
ബോക്‌സ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമാണിത്. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനും മറ്റും സ്ഥലം വേണ്ടിവരും. രണ്ടു പേര്‍ക്കിരിക്കാവുന്ന ചെറിയ ഡ്രോണുകള്‍ക്കു ചരിഞ്ഞു പറക്കാതെ തന്നെ, നേരെ താഴേക്കു വന്നു നിലത്തിറങ്ങാനാകും. നേരിട്ട് 60 കിലോമീറ്റര്‍ വരെ, മണിക്കൂറില്‍ 150-200 കിലോമീറ്റര്‍ വേഗത്തില്‍ ചെറുവിമാനത്തിനു പറക്കാനാകും. 1000-2000 അടി ഉയരത്തിലൂടെയാകും ഇതിന്റെ സഞ്ചാരം.
രാജ്യത്ത് ആദ്യ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്ന നഗരം മുംബൈയാകാനാണ് സാധ്യത. പദ്ധതി ഊബറുമായി സഹകരിച്ച് സദാ ഗതാഗതക്കുരുക്കുള്ള മഹാനഗരങ്ങളായ മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാസൗകര്യം ഭാഗികമായിട്ടെങ്കിലും പരിഹരിക്കാന്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. പ്രമുഖ സ്വകാര്യ ടാക്‌സി സര്‍വീസ് കമ്പനിയായ ഊബറുമായി സഹകരിച്ചാണിത്.മുംബൈയില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് നടത്താനുള്ള സൗകര്യത്തെപ്പറ്റി ഊബര്‍ പഠനം നടത്തിവരികയാണ്.
സദാ ഗതാഗതക്കുരുക്കുള്ള മഹാനഗരങ്ങളായ മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാസൗകര്യം ഭാഗികമായിട്ടെങ്കിലും പരിഹരിക്കാന്‍ ഡ്രോണ്‍ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. പ്രമുഖ സ്വകാര്യ ടാക്‌സി സര്‍വീസ് കമ്പനിയായ ഊബറുമായി സഹകരിച്ചാണിത്. . 2016ല്‍ ആരംഭിച്ച ഊബര്‍ എലിവേറ്റ് പ്രോഗ്രാം പ്രകാരം, ഒരു ബട്ടണ്‍ അമര്‍ത്തി, ചെറുവിമാനത്തെ ക്ഷണിക്കാനാവും. ഡ്രോണ്‍ നിര്‍മിക്കാന്‍ പ്രമുഖ വിമാനനിര്‍മാണക്കമ്പനികളുമായി ഊബര്‍ പങ്കാളിത്തം ഏറ്റെടുത്തിട്ടുണ്ട്.