നല്ല ഭക്ഷണം നല്‍കിയാല്‍ നിങ്ങളുടെ ഹോട്ടലിന്റെ മുന്നിലിനി കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തും
ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നത് വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും നല്‍കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് സിഎംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ പുതിയ തീരുമാനം. കോര്‍പറേഷന്റെ ഫുഡ് പോയിന്റുകള്‍ വ്യാപിപ്പിക്കാനും പുതിയ നടപടി ഉപകരിക്കും.
ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് മാസപ്രതിഫലത്തിലുള്ള അപേക്ഷകള്‍ കോര്‍പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കടന്നുപോകുന്ന റൂട്ടുകളിലെ ഹോട്ടലുടമകളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനൊപ്പം വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളായിരിക്കും തിരഞ്ഞെടുക്കുക.
പരീക്ഷണ അടിസ്ഥാനത്തില്‍ രാത്രി ഓടുന്ന റൂട്ടുകളിലെ ഹോട്ടലുടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ബസിനു പ്രതിമാസം 9100 രൂപ നിരക്കില്‍ കൃഷ്ണഗിരിയിലെ ഹോട്ടല്‍ ശരണഭവന്‍ ടെന്‍ഡറില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോര്‍പറേഷന്റെ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു.