Kerala

നെഹ്രു ട്രോഫി വള്ളംകളി നവംബര്‍ പത്തിന്; സച്ചിൻ തന്നെ മുഖ്യാതിഥി

പ്രളയത്തെ തുടര്‍ന്ന് മാറ്റി വെച്ച നെഹ്രു ട്രോഫി വള്ളംകളി നവംബര്‍ പത്തിന് നടത്തും. ആര്‍ഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക.


നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ്‌ ഐസക്കാണ്  തീയതി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി പറഞ്ഞു

ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. കുട്ടനാടിന്റെയും ടൂറിസം മേഖലയുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് വള്ളംകളി നടത്തുക.രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബർ 10-ാം തിയതിയാക്കിയത്.